ഡെമോക്രാറ്റുകളുടെ സമ്മർദത്തെത്തുടർന്ന് ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്

ഫിലാഡൽഫിയ: നിലവിലെ യുഎസ് പ്രസിഡന്റും ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുന്നു. മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന ആഹ്വാനങ്ങൾ ചർച്ച ചെയ്യാൻ മുതിർന്ന ഡെമോക്രാറ്റുകൾ യോഗം ചേർന്നിരുന്നു. ഇതിനിടയിലാണ് സ്ഥാനാർത്ഥിത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബൈഡൻ വീണ്ടും പ്രചാരണത്തിൽ സജീവമാകുന്നത്.

81-കാരനായ ബൈഡൻ, വാഷിംഗ്ടണിൽ നാറ്റോ നേതാക്കളുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് പെൻസിൽവാനിയയിൽ രണ്ട് പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

കഴിഞ്ഞ മാസം ഡൊണാൾഡ് ട്രംപിനെതിരായ സംവാദത്തിന് ശേഷം, ബൈഡന്റെ ദുർബലമായ പ്രകടനവും അവശതയും ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും, ബൈഡൻ പിൻമാറണം എന്ന് ആവശ്യങ്ങൾ ഉയർന്നു. എന്നാൽ താൻ പിൻമാറില്ലെന്ന് ബൈഡനും ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, താൻ മത്സരിക്കാൻ യോഗ്യനാണെന്ന് തെളിയിക്കാൻ ബൈഡന് എത്രയും വേഗം പ്രചാരണത്തിൽ സജീവമായേ പറ്റൂ.

“ഞാൻ 2020 ൽ ട്രംപിനെ തോൽപിച്ചു. 2024 ൽ ഞാൻ അദ്ദേഹത്തെ വീണ്ടും തോൽപ്പിക്കും,” എന്നാണ് അദ്ദേഹത്തിൻ്റെ ക്യാമ്പെയിൻ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ശനിയാഴ്ച പോസ്റ്റ് ചെയ്തത്.

എന്നാൽ വെള്ളിയാഴ്ച എബിസി ന്യൂസിന് നൽകിയ ടെലിവിഷൻ അഭിമുഖം ബൈഡന്റെ മുഖം രക്ഷിക്കുന്നതിൽ പൂർണമായും വിജയിച്ചുവെന്ന് പറയാനാകില്ല. അദ്ദേഹത്തിൻ്റെ അടുത്ത പ്രധാന പരീക്ഷണം വ്യാഴാഴ്ച നാറ്റോ ഉച്ചകോടിക്കിടെ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഒരു പത്രസമ്മേളനമായിരിക്കും. ഇതുവരെ, അഞ്ച് ഡെമോക്രാറ്റിക് നേതാക്കൾ ബൈഡനോട് രാജിവയ്ക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്,

More Stories from this section

family-dental
witywide