ബൈഡന് നാവുപിഴച്ചു; സെലന്‍സ്കിയെ അല്പനേരം വ്ളാഡിമിര്‍ പുട്ടിനാക്കി, ബൈഡനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആഘോഷം

വാഷിംഗ്ടണില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബൈഡന് നാവ് പിഴച്ചത്. യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി എന്ന് പറയേണ്ടിടത്ത് യുക്രെയിന്‍ പ്രസിഡന്റ് പുടിന്‍ എന്നാണ് ബൈഡന്‍ പറഞ്ഞത്. ലോക നേതാക്കളെല്ലാം ഉണ്ടായിരുന്ന ഉച്ചകോടിയില്‍ ബൈഡന്റെ നാവു പിഴ വലിയ ചര്‍ച്ചയായി. 

നാറ്റോ സമ്മിറ്റിനെ കുറിച്ചുള്ള പ്രസ്താവന പൂര്‍ത്തിയാക്കി സെലന്‍സ്കിയെ വിളിക്കുന്ന സമയത്തായിരുന്നു ബൈഡന്റ് നാവുപിഴ. ഇനി ഞാന്‍ മൈക്ക് കൈമാറുകയാണ്. ധീരനായ യുക്രെയിന്‍ പ്രസിഡന്റ് പുടിന് എന്നാണ് ബൈഡന്‍ പറഞ്ഞത്. യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്കി എന്ന് പറയേണ്ടിടത്താണ് നാവുപിഴച്ചത്. തന്നെ പുടിനെന്ന് വിളിച്ചത് കേട്ട് സെലന്‍സ്കി മുഖം ചുളിക്കുന്നതും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. 

അബദ്ധം മനസ്സിലാക്കി നാവു പിഴ പെട്ടെന്ന് തന്നെ ബൈഡന്‍ തിരുത്തി. ഏതായാലും ബൈഡനെതിരെ സ്വന്തം പാര്‍ടിയില്‍ നിന്നുതന്നെ കലാപം ആരംഭിച്ചിരിക്കുന്നതിനിടയില്‍ ഉണ്ടായിരിക്കുന്ന പുതിയ വിവാദം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയായി തുടരുകയാണ്.

Joe Biden mistakenly calls Zelensky as President Putin

More Stories from this section

family-dental
witywide