
വാഷിങ്ടൺ: തന്റെ ഡെലിഗേറ്റുകളോട് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് നിക്കി ഹേലി. വിസ്‌കോൺസിനിലെ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷന് (ആർഎൻസി) മുന്നോടിയായാണ് ഹേലിയുടെ നീക്കം. ആർഎൻസിയിൽ നവംബർ 5 ലെ പൊതു തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ട്രംപിനെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യും.
നോമിനേറ്റിംഗ് കൺവെൻഷൻ റിപ്പബ്ലിക്കൻ ഐക്യത്തിനുള്ള സമയമാണ്. ജോ ബൈഡൻ രണ്ടാം തവണയും അധികാരത്തിലേറാൻ യോഗ്യനല്ല, കമലാ ഹാരിസ് അമേരിക്കയ്ക്ക് ഒരു ദുരന്തമായിരിക്കും. നമ്മുടെ ശത്രുക്കളെ കണക്കിലെടുത്ത്, നമ്മുടെ അതിർത്തി സുരക്ഷിതമാക്കുന്ന, കടം വെട്ടിക്കുറയ്ക്കുന്ന, സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്ന ഒരു പ്രസിഡൻ്റിനെ നമുക്ക് ആവശ്യമുണ്ട്. അടുത്ത ആഴ്ച മിൽവാക്കിയിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കാൻ ഞാൻ എൻ്റെ ഡെലിഗേറ്റുകളോട് അഭ്യർത്ഥിക്കുന്നു,” ഹേലി പ്രസ്താവനയിൽ പറഞ്ഞു.
ബൈഡൻ്റെ 2,265 ഡെലിഗേറ്റുകൾക്കെതിരെ 97 ഡെലിഗേറ്റുകളുടെ വിജയമായിരുന്നു ഹേലിക്ക്. ഒരു സ്ഥാനാർത്ഥിക്ക് പ്രസിഡൻ്റ് മത്സരത്തിൽ നാമനിർദ്ദേശം നേടുന്നതിന് 1,215 പ്രതിനിധികൾ ആവശ്യമാണ്. മാർച്ചിൽ നിക്കി തൻ്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.