റഷ്യ അതിരുകടക്കുന്നു, യുക്രൈൻ ജനതയെ പിന്തുണക്കേണ്ടത് അത്യാവശ്യം: ജോ ബൈഡൻ

വാഷിങ്ടൻ: റഷ്യൻ ആക്രമണം അതിരുകടന്നെന്നും യുക്രൈൻ ജനതയെ പിന്തുണക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈനിലെ വൈദ്യുതി ഉൽ‌പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. റഷ്യയുടെ ആക്രമണം അതിരുകടന്നതാണെന്നും റഷ്യക്കെതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുനൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്നിന്റെ വൈദ്യുതി ഉൽപാദന ഗ്രിഡ് തകർത്തത്. ഒരു ദശലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കിയ അതിശക്തമായ ആക്രമണം എന്നാണ് ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ ദിവസം, യുക്രെയ്ൻ ജനതയ്ക്കുള്ള തന്റെ സന്ദേശം വ്യക്തമാണെന്നും യുഎസ് നിങ്ങളോടൊപ്പം നിൽക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.

അതേസമയം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും റഷ്യൻ നേതാവ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിച്ച് സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാമെന്നാണ് നിയുക്ത പ്രസിഡന്റ് ട്രംപിന്റെ വാഗ്ദാനം. ട്രംപ് ബുധനാഴ്ച തന്റെ യുക്രെയ്ൻ റഷ്യ ദൂതനായി റിട്ടയേർഡ് ജനറൽ കീത്ത് കെല്ലോഗിനെ നാമനിർദേശം ചെയ്തിരുന്നു.

Joe Biden Support Ukraine

More Stories from this section

family-dental
witywide