
2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റായ പ്രസിഡൻ്റ് ജോ ബൈഡനും റിപ്പബ്ലിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പരസ്പരം ഏറ്റുമുട്ടും. പോരും ആവേശവും നിറഞ്ഞ മത്സരത്തിനൊടുവിൽ നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 5-ലെ തിരഞ്ഞെടുപ്പും 2025 ജനുവരിയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഇവൻ്റുകളുടെ ഒരു ടൈംലൈൻ ഇതാ.
2024
ജൂലൈ 11: മാൻഹട്ടൻ ഹഷ് മണി കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശിക്ഷാവിധി പുറപ്പെടുവിക്കുന്ന ദിവസം. കുറ്റം നിഷേധിച്ച ട്രംപ് അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.
ജൂലൈ 15-18: ഈ ദിവസങ്ങളിൽ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ വിസ്കോൺസിനിലെ മിൽവാക്കിയിൽ നടക്കും. കൺവെൻഷനിൽ പാർട്ടി തങ്ങളുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നു.
ജൂലൈ അവസാനമോ അതിനുശേഷമോ: റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായുള്ള കമല ഹാരിസിന്റെ സംവാദം ഈ ദിവസങ്ങളിൽ നടന്നേക്കും. അതേസമയം റിപ്പബ്ലിക്കൻ പാർട്ടി ഇതുവരെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഓഗസ്റ്റ് 7: ബൈഡനെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യുന്നതിനായി ഡെമോക്രാറ്റുകൾ ഓഗസ്റ്റ് ഏഴിനകം ഒരു “വെർച്വൽ റോൾ കോൾ” നടത്താൻ ഒരുങ്ങുകയാണ്. ഓഹയോയിലെ ബാലറ്റ് സർട്ടിഫിക്കേഷൻ സമയപരിധിയായ ഓഗസ്റ്റ് 7-നകം ഇത് നടക്കും.
ഓഗസ്റ്റ് 19-22: ചിക്കാഗോയിൽ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ.
സെപ്തംബർ 10: ബൈഡനും ട്രംപും തമ്മിലുള്ള രണ്ടാമത്തെ സംവാദം ABC ആതിഥേയത്വം വഹിക്കും.
നവംബർ 5: തിരഞ്ഞെടുപ്പ് ദിവസം
2025
ജനുവരി 6: കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് ഇലക്ടറൽ കോളേജ് വോട്ടെണ്ണലിന് നേതൃത്വം നൽകും. ഫലങ്ങൾ പ്രഖ്യാപിക്കുകയും ആരാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ജനുവരി 20: തിരഞ്ഞെടുപ്പ് വിജയിയുടെയും വൈസ് പ്രസിഡൻ്റിൻ്റെയും സ്ഥാനാരോഹണം നടക്കുന്നു. ഈ ചടങ്ങിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.














