
ലോസ് ഏഞ്ചല്‍സ് : തൊണ്ണൂറ്റിയാറാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനവേദിയിലേക്കുള്ള ഡബ്ല്യു ഡബ്ല്യു ഡബ്ല്യൂ താരവും നടനുമായ ജോണ്‍ സീനയുടെ എന്‍ട്രി എല്ലാവരേയും ഞെട്ടിച്ചു. കാലില്‍ ധരിച്ച ചെരുപ്പല്ലാതെ അദ്ദേഹത്തിന്റെ ശരീരം പൂര്‍ണ്ണമായും നഗ്നമായിരുന്നു. നൂല്‍ബന്ധമില്ലാതെ വേദിയിലെത്തിയ ജോണ്‍ സിനയെക്കണ്ട് താരങ്ങള്‍ ചിരിയടക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം സമ്മാനിക്കാനാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ജോൺ സീന നഗ്നായി എത്തിയത്. ജോൺ സീനയുടെ വരവിനെക്കുറിച്ച് ആദ്യം തന്നെ അവതാരകനായ ജിമ്മി കിമ്മല്‍ കാണികൾക്ക് സൂചന നൽകിയിരുന്നു. ശേഷം പുരസ്കാരം നൽകാനായി ജോൺ സീനയെ ക്ഷണിക്കുകയായിരുന്നു. ആദ്യം മടി കാണിച്ച് സ്റ്റേജിന് പുറകിൽ മറഞ്ഞിരിക്കുകയായിരുന്നു ജോൺ സീന. എന്നാൽ കിമ്മൽ നിർബന്ധിച്ചതോടെ കാണികൾക്കിടയിൽ ചിരി പടർത്തികൊണ്ട് ജോൺ സീന വേദിയിലേക്ക് കടന്ന് വന്നു.
. കയ്യിലുണ്ടായിരുന്ന നോമിനേഷന്‍ കാര്‍ഡുപയോഗിച്ച് മുന്‍ഭാഗത്തെ നഗ്നത മറച്ച്, നാണിച്ച് വേദിയിലേക്ക് കടന്ന ജോണിന്റെ ആക്ഷനുകള്‍ കാണികളില്‍ ചിരിപടര്‍ത്തി. ഒടുവില്‍ വേദിയില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു തുണികൊണ്ടുവന്ന് അദ്ദേഹത്തിന്റെ ശരീരം മറയ്ക്കുകയാണുണ്ടായത്.
എന്നാൽ കാണികളെ ചിരിപ്പിക്കുക എന്നത് മാത്രം ആയിരുന്നില്ല ജോൺ സീനയുടെയും ജിമ്മി കിമ്മലിന്റെയും ഉദ്ദേശ്യം. അന്‍പത് വർഷങ്ങൾക്ക് മുൻപ് 46 ാം ആമത് ഓസ്കാർ വേദിയിൽ നടന്ന ഒരു സംഭവത്തെ ഓർമിപ്പിക്കാനാണ് ഇരുവരും ഈ അവസരം ഉപയോഗപ്പെടുത്തിയത്. 1974 ൽ ഡേവിഡ് നെവൻ എലിസബത്ത് ടെയ്‌ലറെ പുരസ്‌കാരം സ്വീകരിക്കാൻ ആയി അനൗൺസ് ചെയ്യുമ്പോൾ വസ്ത്രം ധരിക്കാതെ ഒരാൾ വേദിയിലൂടെ ഓടിയിരുന്നു. ഈ കുപ്രസിദ്ധ സംഭവം ഓർത്തെടുത്ത ഇരുവരും പുരുഷ ശരീരം ഒരു തമാശയല്ല എന്നും വേദിയിൽ പറഞ്ഞു.