16 തവണ ലോക ചാമ്പ്യന്‍, ഇടിക്കൂട്ടിലെ വീരന്‍; അടുത്ത വര്‍ഷം വിരമിക്കുമെന്ന് ജോണ്‍ സീന

വാഷിംഗ്ടണ്‍: യുഎസ് ഗുസ്തി സൂപ്പര്‍ താരവും നടനുമായ ജോണ്‍ സീന 2025-ല്‍ ഇന്‍-റിംഗ് മത്സരത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടൊറന്റോയിലെ ‘മണി ഇന്‍ ദ ബാങ്ക്’ മത്സരത്തിനിടെ വേദിയിലെത്തിയാണ് ജോണ്‍ സീന വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്പോള്‍ തന്നെ ആരാധകര്‍ അദ്ദേഹത്തോട് ദുഖം അറിയിച്ചിരുന്നു. വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് (WWE) സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്‌സിലൂടെയും വിരമിക്കല്‍ വിവരം പങ്കുവെച്ചിരുന്നു.

‘ലാസ് വെഗാസിലെ ‘റെസില്‍മാനിയ 41’ തന്റെ അവസാനത്തെ ഡബ്ല്യുഡബ്ല്യുഇ ആയിരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. അതേസമയം, 2025 ല്‍ നടക്കാനിരിക്കുന്ന റോയല്‍ റംബിള്‍, എലിമിനേഷന്‍ ചേംബര്‍ എന്നിവയില്‍ ജോണ്‍ സീന പങ്കെടുത്തേക്കും.

സീന 2001-ല്‍ തന്റെ ഗുസ്തി കരിയര്‍ ആരംഭിക്കുകയും 2002 ജൂണില്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 16 തവണ ലോക ചാമ്പന്യാകുകയും ചെയ്തിട്ടുണ്ട് 47 കാരനായ ‘ഇടിവീരന്‍’.

ഫ്രീലാന്‍സ്, ദ് മറൈന്‍, ബ്ലോക്കേഴ്‌സ്, വെക്കേഷന്‍ ഫ്രണ്ട്‌സ്, ഹിഡ്ഡന്‍ സ്‌ട്രൈക്ക്, പ്ലേയിങ് വിത്ത് ഫയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം 96ാമത് ഓസ്‌കര്‍ വേദിയില്‍ വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാന്‍ ക്ഷണിച്ചപ്പോള്‍ പൂര്‍ണനഗ്‌നനായി പ്രത്യക്ഷപ്പെട്ട് ജോണ്‍ സീന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

More Stories from this section

family-dental
witywide