ജോണ്‍ പാട്ടപതി ഫോമ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ നാഷണൽ വൈസ് ചെയര്‍മാന്‍

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഈ വർഷം ആഗസ്റ്റിൽ നടക്കുന്ന ഫോമ അന്തർദേശീയ കൺവെൻഷൻ്റെ നാഷണൽ വൈസ് ചെയർമാനായി ഷിക്കാഗോയിൽ നിന്നും ജോൺ പാട്ടപതിയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ ജെയ്‌മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ്, ഫോമ കൺവെൻഷൻ ചെയർമാൻ തോമസ് സാമുവൽ എന്നിവർ അറിയിച്ചു.

ഫോമയുടെ അന്തർദേശീയ കൺവൻഷൻ ആഗസ്റ്റ് 8 മുതൽ 11വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രസിദ്ധ ഫൈവ്സ്റ്റാർ ഹോട്ടൽ പുന്റാകാനയിലാണ് നടക്കുന്നത്.

ജോൺ പാട്ടപതി 2018 -20 കാലഘട്ടത്തിൽ സെൻട്രൽ റീജൻ ആർവിപി ആയിരുന്നപ്പോൾ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് അന്നത്തെ ഫോമ നാഷണൽ പ്രസിഡന്റ് അനിയൻ ജോർജിൽ നിന്നും സ്വീകരിക്കുകയുണ്ടായി. നാഷണൽ കമ്മറ്റിയംഗം, സെൻട്രൽ റീജൻ ട്രഷറർ, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, കെ.സി.എസ് വൈസ് പ്രസിഡന്റ് സെന്റ് മേരീസ് ക്‌നാനായ ചർച്ചിന്റെ ട്രഷറർ എന്നീ നിലകളിലും ജോൺ പാട്ടപതി പ്രവർത്തിച്ചിട്ടുണ്ട്.
വളരെ ചുറുചുറുക്കോടെ, ഒരു കാര്യം ഏറ്റെടുത്താൽ വളരെ ആത്മാർത്ഥമായും കാര്യപ്രാപ്തിയോടും പ്രവർത്തിക്കുകയും പ്രവർത്തന പരിചയവുമുളള ജോൺ പാട്ടപതി ഫോമ നാഷണൽ കൺവൻഷൻ വിജയിപ്പിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഫോമ നാഷണൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ പറയുകയുണ്ടായി. അദ്ദേഹത്തിനു വേണ്ട എല്ലാ സഹകരണവും നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു.

John Pattapathi Elected as Vice Chairman Of FOMA Convention

More Stories from this section

family-dental
witywide