ജോയിന്റ് അക്കൗണ്ടും എടിഎം കാര്‍ഡും വേണം; വീട്ടമ്മമാരുടെ ത്യാഗം പുരുഷന്മാര്‍ തിരിച്ചറിയണമെന്ന് കോടതി

ന്യൂഡൽഹി: കുടുംബത്തിനു വേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാഗങ്ങളും കുടുംബം നടത്തിക്കൊണ്ടു പോകുന്നതിൽ അവർ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കും ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി.

സിആർപിസി സെക്ഷൻ 125 പ്രകാരം വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ച സാഹചര്യത്തിലാണ് നിരീക്ഷണം. ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ എല്ലാ വിവാഹിതരായ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി. ജീവനാംശം ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

കുടുംബതതിന്റെ നടത്തിപ്പിൽ വീട്ടമ്മമാർക്കുള്ള പ്രധാന പങ്കിന് അടിവരയിടുന്ന കോടതി, ഭർത്താക്കന്മാർ ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞു. “ഭർത്താക്കന്മാർ അവരുടെ ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടതിൻ്റെ ആവശ്യകത ഞങ്ങൾ ഉയർത്തിക്കാട്ടുന്നു… കുടുംബത്തിനുള്ളിൽ സ്ത്രീകൾക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ജോയിൻ്റ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുക, എടിഎം കാർഡ് നൽകുക തുടങ്ങിയ പ്രായോഗിക നടപടികൾ പരിഗണിക്കാവുന്നതാണ്,” കോടതി പറഞ്ഞു.

“ഈ അവകാശം മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നു, വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ലിംഗസമത്വത്തിൻ്റെയും സാമ്പത്തിക സുരക്ഷയുടെയും തത്വം ശക്തിപ്പെടുത്തുന്നു,” കോടതി പറഞ്ഞു.

More Stories from this section

family-dental
witywide