
പ്രശസ്ത മലയാള നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നത്തിന്റെ ഏറ്റവും പുതിയ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരുക്കേറ്റത്. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി.
പോണ്ടിച്ചേരിയിൽ മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹൈ റിസ്ക് സീൻ ഷൂട്ടിനിടെയാണ് ഹെലികോപ്റ്ററിൽനിന്ന് വീണ് ജോജു അപകടത്തിൽപ്പെട്ടത്. കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. തൃഷ കൃഷ്ണനാണ് ചിത്രത്തിലെ നായിക.