കെസിസിഎൻഎ കൺവെൻഷൻ: ഫോറൻ ഗെറ്റ് ടുഗതർ കമ്മിറ്റി ചെയർപേഴ്സണായി ജോസ് നെടുമാക്കലിനെ തിരഞ്ഞെടുത്തു

ജൂലൈ 4 മുതല്‍ 7 വരെ സാന്‍ അന്റോണിയോയില്‍ നടക്കുന്ന 15-ാമത് KCCNA കണ്‍വെന്‍ഷനില്‍ ‘ഫോറന്‍ ഗെറ്റ് ടുഗതര്‍’ നടത്തുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി ഹൂസ്റ്റണില്‍ നിന്നുള്ള ജോസ് (ജോ) നെടുമാക്കലിനെ തിരഞ്ഞെടുത്തു. മാത്യു കോട്ടൂര്‍ (ഡാളസ്), സണ്ണി ഇടിയാലില്‍ (ഷിക്കാഗോ), ദീപക് മുണ്ടുപാലത്തിങ്കല്‍ (അറ്റ്‌ലാന്റ) എന്നിവര്‍ ഈ ഫൊറാന്‍ ഗെറ്റ് ടുഗതര്‍ കമ്മിറ്റിയുടെ കോ-ചെയര്‍പേഴ്‌സണ്‍മാരായി പ്രവര്‍ത്തിക്കും.

എല്ലാ കെസിസിസിഎന്‍എ കണ്‍വെന്‍ഷനുകളിലും ഫൊറാന്‍ ഗെറ്റ്-ടുഗതറുകള്‍ എല്ലായ്‌പ്പോഴും വളരെയധികം ഗൃഹാതുരത ഉണര്‍ത്തുന്ന പരിപാടിയാണ്. ഈ ഒത്തുചേരലുകള്‍ KCCNAയിലെ അംഗങ്ങളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ ബാല്യകാല സുഹൃത്തുക്കളെയും സഹപാഠികളെയും അയല്‍ക്കാരെയും കാണാനുള്ള സവിശേഷമായ അവസരം കൂടിയാണ്.

ജോസ് (ജോ) നെടുമാക്കല്‍ വളരെ കഴിവുള്ള ഒരു ഇവന്റ് കോര്‍ഡിനേറ്ററാണ്. ബാംഗ്ലൂര്‍, മുംബൈ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ വിവിധ നേതൃസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം ഹൂസ്റ്റണ്‍ KCS ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്.

മാത്യു കോട്ടൂര്‍ (മാത്തുക്കുട്ടി) ടെക്‌സസ് റീജിയണിലെ മുന്‍ കെ.സി.സി.എന്‍.എ ആര്‍.വി.പിയും കെ.സി.സി.എന്‍.എ.യുടെ ദീര്‍ഘകാല അനുഭാവിയുമാണ്. അദ്ദേഹത്തിന്റെ കുടുംബ ബന്ധങ്ങള്‍, വിവിധ കമ്മറ്റികളില്‍ സേവനമനുഷ്ഠിച്ച അനുഭവപരിചയം, സമതുലിതമായ കാഴ്ചപ്പാട്, ക്‌നാനായ സമൂഹത്തോടുള്ള ശക്തമായ അഭിനിവേശം എന്നിവ മാത്യു കോട്ടൂരിനെ ഈ സ്ഥാനത്തിന് അനുയോജ്യനാക്കുന്നു.

മുന്‍ ചിക്കാഗോ കെസിഎസ് എക്‌സിക്യൂട്ടീവ് അംഗവും ലെജിസ്ലേറ്റീവ് ബോര്‍ഡ്, ലയസണ്‍ ബോര്‍ഡ് ചെയര്‍മാനുമാണ് സണ്ണി ഇടിയാലില്‍. ഊഷ്മളതയ്ക്കും സൗഹൃദവുമാണ് അദ്ദേഹത്തിന്‌റെ മുതല്‍ക്കൂട്ട്. സണ്ണി ഇടിയാലില്‍ ഈ കമ്മിറ്റിക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കും.

കെസിഎജി അറ്റ്‌ലാന്റയുടെ സജീവ അംഗമാണ് ദീപക് മുണ്ടുപാലത്തിങ്കല്‍. കമ്മ്യൂണിറ്റിയെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും സന്നദ്ധതയും അറ്റ്‌ലാന്റ യൂണിറ്റില്‍ എപ്പോഴും പ്രകടമായിരുന്നു. ജനങ്ങളിലേക്കെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് തീര്‍ച്ചയായും ഈ ഫൊറാന്‍ ഗെറ്റ് ടുഗതര്‍ കമ്മിറ്റിക്ക് വലിയ സഹായമാകുമെന്നും കെസിസിഎന്‍എ അറിയിച്ചു.

More Stories from this section

family-dental
witywide