മുരളി ഏത് പദവിക്കും യോഗ്യൻ, കെപിസിസി പ്രിസിഡന്റ് സ്ഥാനം മുരളിക്ക് നൽകാം: കെ സുധാകരൻ

കണ്ണൂര്‍: കെ. മുരളീധരന് വേണ്ടിവന്നാൽ കെപി.സിസി അധ്യക്ഷസ്ഥാനം നല്‍കാനും തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസ്സമൊന്നുമില്ല. ഏത് പദവിക്കും അദ്ദേഹം യോഗ്യനാണെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“വയനാട്ടില്‍ മുരളീധരനെ മത്സരിപ്പിക്കാന്‍ തടസ്സമൊന്നുമില്ല. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. എവിടെയും മത്സരിപ്പിക്കാന്‍ അദ്ദേഹം യോഗ്യനാണ്. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരാതെ വയനാടിനെക്കുറിച്ച് ആലോചിക്കാന്‍ പറ്റില്ല,” സുധാകരന്‍ പറഞ്ഞു.

വേണമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനവും മുരളിക്ക് നൽകാം. താൻ അതിൽ കടിച്ചു തൂങ്ങില്ലെന്ന് സുധാകരൻ പറഞ്ഞു. മുൻപ് കെപിസിസി പ്രസിഡണ്ട് ആയിരുന്ന ആളല്ലേ എന്നും കെ സുധാകരൻ ചോദിച്ചു. മുരളി ഏത് പദവിക്കും യോഗ്യനാണ്. തൃശ്ശൂരിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കും. ഇന്ന് മുരളീധരനുമായി കൂടിക്കാഴ്ച ഇല്ല. കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരൻ പ്രതികരിച്ചു. മുന്നണിയിൽ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. യുഡിഎഫിന് കെ എം മാണിയെ മറക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

More Stories from this section

family-dental
witywide