വീണ്ടും വെറുപ്പിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോകരുതെന്ന് സന്ദീപിനോട് കെ മുരളീധരന്‍

തിരുവനന്തപുരം: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതിനോട് പ്രതികരിച്ച് കെ മുരളീധരന്‍. സന്ദീപിന്റെ വരവ് നല്ലകാര്യമെന്നും രണ്ടാഴ്ച മുന്‍പ് വരാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, നേരത്തെ എത്തിയിരുന്നുവെങ്കില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് പോകാമായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകാമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സ്‌നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എപ്പോഴും നിലനിര്‍ത്തണമെന്നും വീണ്ടും വെറുപ്പിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോകരുതെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.

ഇന്ന് രാവിലെയാണ് ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇതിനു പിന്നാലെ എതിര്‍പ്പു രേഖപ്പെടുത്തിയും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide