
കോഴിക്കോട്∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ കൊണ്ടോട്ടിയിലെ വീട്ടിൽ സന്ദർശനം നടത്തി തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. തൃശൂരിലേക്കുള്ള യാത്രക്കിടെയാണ് രാവിലെ ഏഴരയോടെയാണു മുരളീധരനും കോൺഗ്രസ് നേതാക്കളും മുത്തുക്കോയ തങ്ങളെ സന്ദർശിച്ചത്. കെപിസിസി സംസ്ഥാന സെക്രട്ടറി കെ.പി. നൗഷാദലി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി കെ മുരളീധരൻ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായത്. വടകരയായിരുന്നു മുരളിയുടെ സിറ്റിങ് സീറ്റ്. എന്നാൽ, പത്മജയുടെ ബിജെപി പ്രവേശനത്തോടെ കോൺഗ്രസ് സമവാക്യം മാറ്റി പ്രതാപന് പകരം മുരളിയെ തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നു.
K Muraleedharan meets Samastha president