എക്സാലോജിക്കിനെതിരായ അന്വേഷണം; ഒത്തുതീര്‍പ്പിന്റെ ഭാഗം, എല്ലാം അന്തര്‍ധാരയില്‍ അവസാനിക്കുമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി കെ മുരളീധരന്‍ എംപി. അന്തര്‍ധാരയെ ആശ്രയിച്ചായിരിക്കും അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ കയറുക മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.

‘ഞങ്ങള്‍ ഇപ്പോള്‍ വലിയ ആവേശം കാണിക്കുന്നില്ല. ഇതെല്ലാം ഒത്തുതീര്‍പ്പിന്റെ ഭാഗമാകാം. കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. ഇതൊരു ഭീഷണിയാണ്. സത്യം പുറത്തു വരേണ്ട സമയം കഴിഞ്ഞു. എന്നാല്‍ എല്ലാം അന്തര്‍ധാരയില്‍ അവസാനിക്കും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. സ്വര്‍ണ്ണകടത്തു കേസ് അതിന് ഉദാഹരണമാണെന്നും’ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

More Stories from this section

family-dental
witywide