പദ്മജ ചേര്‍ന്നത് കൊണ്ട് ബി.ജെ.പിക്ക് കാല്‍ കാശിനുള്ള ഗുണമുണ്ടാകില്ല, തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് കെ. മുരളീധരന്‍ എം.പി

തിരുവനന്തപുരം: കോണ്‍ഗ്രസിനെയാകെ ഞെട്ടിച്ച് പുറത്തുവന്ന പദ്മജയുടെ ബിജെപി പ്രവേശന വാര്‍ത്തയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്‍ എം.പി.

പദ്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണന കൊടുത്തിരുന്നുവെന്നും പദ്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുന്നതിന്റെ സൂചനകള്‍ പുറത്തുവന്നതുമുതല്‍ പദ്മജയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംസാരിക്കാനായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ സീനിയറായ തനിക്ക് രാജ്യസഭാ സീറ്റ് നല്‍കാത്തതതും ജൂനിയറായവര്‍ക്ക് സീറ്റ് നല്‍കിയതും കൊഴിഞ്ഞുപോക്കിന് കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പദ്മജയ്ക്ക് പാര്‍ട്ടി നല്കിയത് ഉറച്ച വിജയ സാധ്യതയുള്ള സീറ്റുകളെന്നാണ് മുരളീധരന്റെ പക്ഷം. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്ക്കുമോയെന്നും മുരളീധരന്‍ ചോദിക്കുന്നു.

പദ്മജയെ വളര്‍ത്തി വലുതാക്കിയെടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അതേസമയം, പദ്മജ ചേര്‍ന്നത് കൊണ്ട് ബി.ജെ.പിക്ക് കാല്‍ കാശിനുള്ള ഗുണമുണ്ടാകില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പദ്മജ ചെയ്തത് ചതിയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. മാത്രമല്ല പദ്മജയുടെ തീരുമാനത്തെക്കുറിച്ച് തനിക്കൊരു സൂചനയുമുണ്ടായിരുന്നില്ലെന്നും ഇനി പദ്മജയുമായി ഒരു ബന്ധവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെ ബിജെപി അംഗത്വം പദ്മജ സ്വീകരിക്കുമെന്നാണ് വിവരം. ഇതിനുമുന്നോടിയായ ഡല്‍ഹിയിലെത്തി അവര്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുവെന്നും വിവരമുണ്ട്.

More Stories from this section

family-dental
witywide