കെ.എസ്. അയ്യപ്പന്‍നായര്‍ നിര്യാതനായി

കഴക്കൂട്ടം: കരിയം പൗര്‍ണമിയില്‍ കെകെഎസ് 80ല്‍ റിട്ട. ഗവ. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ കെ.എസ്. അയ്യപ്പന്‍നായര്‍(82) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11ന് ശാന്തി കവാടത്തില്‍. മുന്‍ മുഖ്യമന്ത്രിമാരായ ഇഎംഎസ്, ഇ.കെ.നായനാര്‍, മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, എം.വി.രാഘവന്‍ എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫിലും എന്‍ജിഒ യൂണിയന്‍ സംസ്ഥാനസമിതി അംഗവുമായിരുന്നു. ഭാര്യ: കൃഷ്ണകുമാരി (റിട്ട ഡപ്യൂട്ടി സിഎഒ കെഎസ്ആര്‍ടിസി). മക്കള്‍: അജിത് കുമാര്‍ (ഡവലലപ്മെന്റ് ഓഫീസര്‍ എല്‍ഐസി കിളിമാനൂര്‍), അനില്‍കുമാര്‍ (യുഎസ്എ), അരുണ്‍കുമാര്‍ (എംബിഎം എല്‍ഐസി കോട്ടയം).
മരുമക്കള്‍ : ഗീതാഞ്ജലി (അക്കൗണ്ടന്റ് ചിറയന്‍കീഴ് ബ്ലോക്ക് റൂറല്‍ ഡവല്പമെന്റ് സൊസൈറ്റി), പ്രിയനായര്‍ (യുഎസ്എ), വി.ആര്‍.രഞ്ജു (എന്‍എച്ച്എം തിരുവനന്തപുരം).