
ചേലക്കര: ചേലക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച്ച പറ്റിയില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പ്രാദേശിക അണികള്‍ക്കിടയില്‍ പരാതിയുണ്ടെന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത്ഥിയെ തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി.
യു ഡി എഫ് ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും എസ്.ഡി.പി.ഐ പിന്തുണയുണ്ടെന്ന വിഷ്യത്തില്‍ അദ്ദേഹം പ്രതികരിച്ചു. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാന്‍ ആയത് പാര്‍ട്ടിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ണായക സമയത്ത് സരിന്‍ ചതിച്ചുവെന്നും സീറ്റ് മോഹിച്ചാണ് സരിന്‍ പോയത്, തിരിച്ചു വന്നാലും പാര്‍ട്ടിക്ക് വേണ്ടെന്നും സന്ദീപ് വാരിയര്‍ വന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്തതായും സുധാകരന്‍ പ്രതികരിച്ചു.