ഇ.പി ജയരാജനുമായുള്ള പ്രകാശ് ജാവദേക്കറിന്റെ കൂടിക്കാഴ്ച നേതൃത്വത്തിന്റെ അറിവോടെ, ജൂണ്‍ നാല് കഴിഞ്ഞാല്‍ പ്രതീക്ഷിക്കാത്ത പലരും എന്‍. ഡി.എയില്‍ എത്തും: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനുമായുള്ള പ്രകാശ് ജാവദേക്കറിന്റെ ചര്‍ച്ച വിവാദമാകുകയും ഇപി തന്നെ അത് സ്ഥീരീകരിച്ച് രംഗത്തെത്തുകയും ചെയ്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഇരു മുന്നണികളിലെയും പല പ്രമുഖരും പാര്‍ട്ടിയിലേക്കു വരും. ഇപ്പോള്‍ നിങ്ങള്‍ കെ സുധാകരന്‍, ഇ പി ജയരാജന്‍ തുടങ്ങിയ പേരുകള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ. ഒരിക്കലും ബി ജെ പിയില്‍ ചേരില്ലെന്ന് നിങ്ങള്‍ കരുതുന്ന പല കക്ഷികളുടെയും നേതാക്കള്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജൂണ്‍ നാലിനു ശേഷം കൂട്ടത്തോടെ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ പല പ്രമുഖരും ബി.ജെ പിയില്‍ ചേരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു

ഇരുമുന്നണികളിലെയും അസംതൃപ്തരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജൂണ്‍ 4 കഴിയുമ്പോള്‍ പ്രതീക്ഷിക്കാത്ത പലരും എന്‍.ഡി.എയില്‍ എത്തുമെന്നും സുരേന്ദ്രന്‍.

ക്വിറ്റ് രാഹുല്‍, വെല്‍കം മോദി എന്നാണ് വയനാട്ടുകാര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വികസന അജന്‍ഡയ്ക്ക് ജനം വോട്ട് ചെയ്യുമെന്നും വയനാട്ടില്‍ രാഹുലിന് വിട പറയാന്‍ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

More Stories from this section

family-dental
witywide