നാളെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും, പിന്നാലെ ഇടതു നേതാക്കളും എത്തും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്തുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. അതേസമയം, കൊല്ലം, എറണാകുളം, ആലത്തൂര്‍, വയനാട് സീറ്റുകളില്‍ ബിജെപി ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവർക്കായി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് എന്ന് വേണം കരുതാൻ .

ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ അവകാശപ്പെടുന്നത്. പല മണ്ഡലങ്ങളിലും ബിജെപി വലിയ ശക്തിയായി ഉയർന്നുവന്നതോടെ ആശങ്കയിലായ ഇടതു, വലതു മുന്നണികൾ പരസ്യ ബാന്ധവത്തിനുപോലും ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

‘‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു മുന്നോടിയായി കോൺഗ്രസിൽ നിന്നും എൽഡിഎഫിൽനിന്നും നിരവധി നേതാക്കൾ ബിജെപിയിൽ ചേരും. നാളെ, അതായത് 14–ാം തീയതി തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ അംഗത്വമെടുക്കും. തുടർന്നങ്ങോട്ട് ഓരോ ദിവസവും ഇരു മുന്നണികളിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടാകും.”

More Stories from this section

family-dental
witywide