
വാഷിംഗ്ടണ്‍ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (കെഎജിഡബ്ല്യു ) യുവജനങ്ങള്‍ക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് മത്സരങ്ങള്‍ വന്‍പിച്ച വിജയമായി. എഴുപത്തില്‍ അതികം വിധികര്‍ത്താക്കളും നൂറില്‍ അധികം സഹായികളും മുന്ന് ദിവസമായി നടത്തിയ മത്സരങ്ങള്‍ ഒരു സ്‌കൂള്‍ കലോത്സവത്തിന്റെ പ്രതീതി ഉണര്‍ത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് വാഷിംഗ്ടണ്‍ ഡിസി യില്‍ അരങ്ങേറിയത്.
2007-ല്‍ 008-ല്‍ കെഎജിഡബ്ല്യു ആരംഭിച്ച ഈ യുവജനോത്സവത്തില്‍ ഇത്തവണ ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയില്‍ നിന്നും പരിസര സ്റ്റേറ്റുകളില്‍ നിന്നുപോലും കുട്ടികള്‍ മത്സരിക്കാന്‍ എത്തി. മുപ്പതു ഇനങ്ങളില്‍ ആയി നടന്ന മത്സരങ്ങളില്‍ ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
കുട്ടികള്‍ക്ക് അവരുടെ വാസനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുക എന്നതാണ് കെഎജിഡബ്ല്യു ചെയ്യുന്നത്. ഈ വര്‍ഷം എന്റെ നേതൃത്വത്തില്‍ വളരെ വിപുലമായി ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതില്‍ വിജയികള്‍ ആയവരെ അഭിനന്ദിക്കുന്നു അതോടൊപ്പം തന്നെ ഇതില്‍ പങ്കെടുത്ത ഓരോ കുട്ടികളെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ് സുഷ്മ പ്രവീണ്‍ അറിയിച്ചു.