മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം; അവസരം ലഭിക്കുന്നത് ആദ്യം

തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍.എല്‍.വി. രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം വിദ്യാർഥി യൂനിയൻ്റെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം അഞ്ച് മണിക്കാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്.

ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ പ്രതികരിച്ചു. ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന വേദിയാണ് കലാമണ്ഡലത്തിലെ കൂത്തമ്പലം. ഏറ്റവും വലിയ ആഗ്രഹമാണ് ഇത്രയും കാലത്തിനു ശേഷം സാധ്യമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘ശിഷ്യരടക്കം അവിടെ നൃത്തം അവതരിപ്പിക്കുമ്പോൾ ഞാൻ കാണികൾക്കിടയിൽ ഇരുന്നിട്ടുണ്ട്. ഇപ്പോൾ കലാമണ്ഡലത്തിലെ എസ്എഫ്ഐ വിദ്യാർത്ഥികളാണ് അവസരം ഒരുക്കുന്നത്. സന്തോഷം കൊണ്ട് കണ്ണീർ വരുന്നു’- അദ്ദേഹം പ്രതികരിച്ചു.

അതേസമയം, തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ കുടുംബ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള ക്ഷണം രാമകൃഷ്ണന്‍ നിരസിച്ചിരുന്നു. അതേ ദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിച്ചത്. വേദി നൽകാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide