എഐ പഠിക്കാൻ കമൽഹാസൻ അമേരിക്കയിലേക്ക്; 90 ദിവസത്തെ കോഴ്‌സെന്ന് റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) കോഴ്സ് പഠിക്കുന്നതിനായി ഉലകനായകൻ കമൽഹാസൻ അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. 90 ദിവസം നീളുന്ന പ്രത്യേക എഐ കോഴ്സ് പഠിക്കുന്നതിനായാണ് അമേരിക്കയിൽ പോകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ 90 ദിവസത്തിൽ 45 ദിവസം മാത്രമായിരിക്കും അദ്ദേഹം കോഴ്സ് ചെയ്യുക. അതിന് ശേഷം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം ഓണലൈനായിട്ടാകും കോഴ്സ് ചെയ്യുക എന്നുമാണ് സൂചന.

“എനിക്ക് പുതിയ സാങ്കേതികവിദ്യയിൽ ആഴത്തിലുള്ള താൽപ്പര്യമുണ്ട്, എൻ്റെ സിനിമകൾ ഏറ്റവും പുതിയ സാങ്കേതിക സംഭവവികാസങ്ങൾ പരീക്ഷിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. സിനിമയാണ് എൻ്റെ ജീവിതം. എൻ്റെ എല്ലാ വരുമാനവും പല മാർഗങ്ങളിലൂടെ എൻ്റെ സിനിമകളിലേക്കു തന്നെ തിരിച്ചുപോയി. ഞാൻ വെറുമൊരു നടനല്ല, ഒരു നിർമ്മാതാവ് കൂടിയാണ്, സിനിമകളിൽ നിന്ന് സമ്പാദിക്കുന്നതെല്ലാം ഞാൻ സിനിമാ വ്യവസായത്തിലേക്ക് വീണ്ടും നിക്ഷേപിക്കുന്നു,” എന്നായിരുന്നു നേരത്തെ ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്നെ പറഞ്ഞത്.

കമലിൻ്റെ അവസാന ചിത്രമായ ഇന്ത്യൻ 2 ൽ, അദ്ദേഹം 100-ലധികം പ്രായമുള്ള ഒരു പഴയ ആക്ഷൻ താരത്തെയാണ് അവതരിപ്പിച്ചത്. രൂപമാറ്റത്തിനായി പ്രോസ്തെറ്റിക്കിനെ വളരെയധികം ആശ്രയിച്ചിരുന്നു. കൂടാതെ, നാഗ് അശ്വിൻ്റെ ബ്ലോക്ക്ബസ്റ്റർ ഇതിഹാസമായ കന്നട ചിത്രം കൽക്കി 2898 എഡിയിലെ കഥാപാത്രത്തിന്റെ രൂപമാറ്റത്തിന് വിഎഫ്എക്സ് സാങ്കേതിക വിദ്യയെയും ആശ്രയിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ഉടൻ പുനരാരംഭിക്കും. അടുത്ത വർഷം ശങ്കറിൻ്റെ ഹിസ്റ്റോറിക്കൽ ഡ്രാമയായ ഇന്ത്യൻ 3യിലും മണിരത്‌നത്തിൻ്റെ ആക്ഷൻ ഡ്രാമയായ തഗ് ലൈഫിലും കമൽ അഭിനയിക്കും.

More Stories from this section

family-dental
witywide