
വാഷിങ്ടൻ: കമല ഹാരിസിനെ കുട്ടികളില്ലാത്ത സ്ത്രീയെന്ന് വിശേഷിപ്പിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെ.ഡി.വാൻസിനെതിരെ കമലാ ഹാരിസിന്റെ ഭർത്താവിന്റെ മകൾ രംഗത്ത്. 2021ൽ നടന്ന വാൻസിന്റെ അഭിമുഖമാണ് വീണ്ടും ചർച്ചയായത്. കമല ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫിന്റെ ആദ്യ ഭാര്യയിലെ മകൾ എല്ലയാണ് പിന്തുണയുമായി എത്തിയത്. കമല എങ്ങനെയാണ് കുട്ടികളില്ലാത്തവരായി തീരുക.
ഞാനും സഹോദരൻ കോളും നിങ്ങളുടെ മക്കളാണ്, ഞാൻ എന്റെ മൂന്ന് രക്ഷിതാക്കളെയും സ്നേഹിക്കുന്നു- എല്ല ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്റെ പ്രിയപ്പെട്ട ‘മോമല’യാണ് കമല ഹാരിസെന്നും എല്ല പറഞ്ഞു. 2008ലാണ് ഡഗ് എംഹോഫിനും ആദ്യ ഭാര്യ കെർസ്റ്റിനും വിവാഹമോചിതരാകുന്നത്. ഇതിനുശേഷം 2014–ലാണ് ഡഗും കമല ഹാരിസും വിവാഹിതരായത്. ജെ.ഡി വാൻസിന്റെ പരാമർശത്തിനെതിരെ ഡഗ് എംഹോഫിന്റെ ആദ്യ ഭാര്യ കെർസ്റ്റിനും രംഗത്തെത്തി.
Kamala harris family against JD Vance comments















