ട്രംപിന്റെ വൈറ്റ് ഹൗസ് തിരിച്ചുവരവില്‍ തനിക്ക് ഭയമുണ്ടെന്ന് കമല ഹാരിസ്

വാഷിംഗ്ടണ്‍: നവംബറിലെ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുമെന്ന് തനിക്ക് ഭയമുണ്ടെന്നും ഡെമോക്രാറ്റുകളോട് തിരിച്ചടിക്കാന്‍ അഭ്യര്‍ത്ഥിച്ചുവെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു.

ഈ വര്‍ഷാവസാനം പ്രസിഡന്റ് ജോ ബൈഡനെ വെല്ലുവിളിക്കാനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മത്സരത്തിന്റെ ആദ്യപടിയായ അയോവ കോക്കസുകളില്‍ തിങ്കളാഴ്ച ട്രംപ് വിജയത്തിലേക്ക് കുതിച്ചതിന് ശേഷമാണ് കമലാ ഹാരിസിന്റെ വെളിപ്പെടുത്തല്‍ എത്തിയത്.

തങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കിലും ഒന്നില്‍ നിന്നും ഓടിപ്പോകില്ലെന്നും അതിനെതിരെ പോരാടുമെന്നും 59 കാരിയായ കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ബൈഡന്റെ പ്രചാരണത്തില്‍ ആശങ്കയുണ്ടെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ റിപ്പോര്‍ട്ടുകളോടും ട്രംപിന്റെ രണ്ടാം ടേമിനെക്കുറിച്ച് താന്‍ ഭയപ്പെട്ടിരുന്നുവെന്ന് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ അഭിപ്രായങ്ങളോടും പ്രതികരിക്കുകയായിരുന്നു കമലാ ഹാരിസ്.

91 ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിടുന്ന, രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട മുന്‍ പ്രസിഡന്റ്, യുഎസ് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ബൈഡന്‍ അടുത്തിടെ ട്രംപിനെതിരെ നേരിട്ടുള്ള ആക്രമണം ശക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide