കന്നഡ സൂപ്പർ സ്റ്റാർ ദർശൻ കൊലക്കേസിൽ അറസ്റ്റിൽ

ബംഗളുരു: കന്നഡ സൂപ്പർ താരം ദർശനെ ബെം​ഗളുരു പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസുമായി ബന്ധപെട്ടാണ് അറസ്റ്റ്. ബെംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്‍റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

More Stories from this section

dental-431-x-127
witywide