കലോത്സവം രണ്ടാം ദിവസം, കാണികളാല്‍ സമ്പന്നം; ഒന്നാം സ്ഥാനത്ത് കണ്ണൂര്‍ ജില്ല

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ലയെ മറികടന്ന് 292 പോയന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരങ്ങളാണ് കണ്ണൂര്‍ ജില്ലയെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചത്. 287 പോയിന്റുമായി കോഴിക്കോടും കൊല്ലവും രണ്ടാം സ്ഥാനത്ത് ഉണ്ട്. പാലക്കാട് ജില്ല അഞ്ചാം സ്ഥാനത്തും മലപ്പുറം ആറാം സ്ഥാനത്തുമാണ്.

അതേസമയം, കലോത്സവങ്ങളില്‍ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വേണ്ടി വന്നാല്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അപ്പീലുകളുടെ എണ്ണം കൂടുന്നതാണ് മത്സരങ്ങള്‍ വൈകാന്‍ കാരണം എന്നാണ് സംഘാടകസമിതി പറയുന്നത്. പലയിനങ്ങള്‍ക്കും എത്ര അപ്പീലുകള്‍ വന്നിട്ടുണ്ടെന്ന് പോലും സംഘാടകര്‍ക്ക് നിശ്ചയം ഇല്ലാത്ത അവസ്ഥയും ഉണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ നിയമനിര്‍മാണം ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide