ഫ്രഞ്ച് വിനോദസഞ്ചാരിക്ക് നേരെ പീഡനശ്രമം: കണ്ണൂർ സ്വദേശി അറസ്റ്റിൽ

വർക്കല: ഫ്രാൻസിൽ നിന്നെത്തിയ വിനോദ സഞ്ചാരിയായ വയോധികയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി ചെങ്ങോംറോഡ് കിഴക്കേപ്പുറം വീട്ടിൽ കണ്ണൻ എന്ന ജിഷ്ണു (22) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച അർധരാത്രിയോടെ പാപനാശം ഹെലിപാഡിന് സമീപത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിനടുത്തുള്ള റോഡിലൂടെ നടന്നു പോയ വയോധികയെയാണ് ജിഷ്ണു കടന്നു പിടിച്ചത്. ഇവർ ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ട ജിഷ്ണു പിന്നീട് ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പൊലീസിന്റെ വലയിൽ കുരുങ്ങിയത്.

More Stories from this section

family-dental
witywide