17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ; കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പതിനേഴുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ദീഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഊർക്കടവിലെ കരാട്ടെ അധ്യാപകനെതിരെ ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കി.

കരാട്ടെ അധ്യാപകൻ സിദ്ദീഖ് അലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു.തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

കരാട്ടെ മാസ്റ്റർക്കെതിരെ കുട്ടി സഹോദരിയോട് പരാതി പറഞ്ഞിരുന്നു. ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞുവെന്നാണ് സഹോദരി പറഞ്ഞിരുന്നു.

“സാറാണ് ഗുരു, ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി മനസ്സും ശരീരവും കൊടുക്കണം. ഇങ്ങനെ കുട്ടികളെ കൊണ്ട് പറയിപ്പിക്കും. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളെയാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്,” സഹോദരി വെളിപ്പെടുത്തി. സിദ്ദീഖ് അലിക്കെതിരെ മറ്റൊരു പോക്സോ കേസ് ഉണ്ടെന്നാണ് വിവരം.

More Stories from this section

dental-431-x-127
witywide