
ബംഗളൂരു: കര്‍ണാടകയിലെ ഹാവേരിയില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് ദാരുണമായ അപകടം. രണ്ട് കുട്ടികളടക്കം പതിമൂന്ന് പേര്‍ മരിച്ചു. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഹാവേരിയിലെ ബ്യാദ്ഗി താലൂക്കില്‍ ഗുണ്ടനഹള്ളി ക്രോസില്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണ്. വിവിധ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനത്തിന് പോയി മടങ്ങിവരവെയായിരുന്നു അപകടം.
Tags:













