
കാട്ടാന ആക്രമണത്തിൽ രണ്ടു പേർ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ച വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന പിണറായി സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കർണാടക സർക്കാർ. കർണാടക റേഡിയോ കോളർ ഇട്ടു വിട്ട കാട്ടാനയായ ബേലൂർ മഖ്ന ചവിട്ടിക്കൊന്ന ചാലിഗദ്ദയിലുള്ള അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ 15 ലക്ഷം രൂപ നൽകും. കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര വാർത്താക്കുറിപ്പിലൂടെ അറിയച്ചതാണ് ഇത്. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച വനം വാച്ചർ പോളിന്റെ മൃതശരീരം വച്ച് പുൽപ്പള്ളി നഗരത്തിൽ വൻ ജന പ്രതിഷേധം അരങ്ങേറിയിരുന്നു. ജനപ്രതിനിധികളേയും പൊലീസിനേയും ആക്രമിക്കുന്ന സാഹചര്യം പോലുമുണ്ടായി. എന്നിട്ടും പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി പോലും വയനാട്ടിലേക്ക് കയറി വന്നില്ല. അതിൽ ജനങ്ങൾക്ക് അതിയായ രോഷം നിലനിൽക്കെയാണ് കർണാടക ഭരിക്കുന്ന കോൺഗ്രസിന്റെ തന്ത്രപരമായ നീക്കം. ഇന്ന് വയനാട് എംപി രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചിട്ട് കാര്യങ്ങൾ ധരിപ്പിക്കാമെന്നു വിചാരിച്ചെങ്കിലും മുഖ്യമന്ത്രിയെ കിട്ടിയിരുന്നില്ല. രാഹുൽ ജില്ല വിട്ട ശേഷമാണ് കർണാടകയുടെ നീക്കം.
Karnataka announces 15 Lakh compensation for the family of Ajish who was killed by a Wild Elephant














