എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേയില്ല; വിധി വരുന്നത് വരെ കടുത്ത നടപടി പാടില്ലെന്ന് കോടതി, അറസ്റ്റ് പാടില്ല

ബെം​ഗളൂരു: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിന് തിരിച്ചടി. അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് പറഞ്ഞ കർണാടക ഹൈക്കോടതി ഹര്‍ജി വിധി പറയാനായി മാറ്റി.

എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ എക്സാലോജിക്കിനോട് കോടതി നിര്‍ദേശിച്ചു. രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക്ക് സാവകാശം ആവശ്യപ്പെട്ടതോടെ ഫെബ്രുവരി 15 വരെ കോടതി സമയം നല്‍കി.

കേസിൽ വിശദമായ വാദംകേട്ട കോടതി, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വിലക്കിയെങ്കിലും, അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി. കരിമണല്‍ കമ്പനിയായ സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. എ

ക്‌സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി. വീണയാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്.

More Stories from this section

family-dental
witywide