ലൈംഗികാരോപണക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തി കര്‍ണാടക മന്ത്രി; രാജി ആവശ്യപ്പെട്ട് ബിജെപി, വിവാദം

ന്യൂഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ പ്രതിയായ ജനതാദള്‍ (സെക്കുലര്‍) എംപി പ്രജ്വല് രേവണ്ണയെ ഭഗവാന്‍ കൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കര്‍ണാടക മന്ത്രി രാമപ്പ തിമ്മാപൂര്‍ വിവാദത്തില്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായ രാമപ്പ തിമ്മാപൂര്‍, പ്രജ്വല്‍ രേവണ്ണയെക്കുറിച്ച് സംസാരിക്കുന്നതും ഹിന്ദു ദൈവവുമായി സാമ്യപ്പെടുത്തുന്നതിന്റെയും വീഡിയോയും വൈറലായിട്ടുണ്ട്.

രാഷ്ട്രത്തില്‍ ഇതുപോലൊരു മോശം സംഭവമില്ലെന്നും ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ചേക്കാമെന്നും പറഞ്ഞ അദ്ദേഹം ശ്രീകൃഷ്ണന്‍ ഒന്നിലധികം സ്ത്രീകളോടൊപ്പം ഭക്തിയോടെ ജീവിച്ചുവെന്നും പ്രജ്വല്‍ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ ഊഹിക്കുന്നുവെന്നുമാണ് വിജയ്പുരയില്‍ ഒരു പൊതു പരിപാടിയില്‍ മന്ത്രി സംസാരിച്ചത്. ഇതോടെ തിമ്മാപൂരിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. കര്‍ണാടക സര്‍ക്കാരിലെ കോണ്‍ഗ്രസ് നേതാവ് ശ്രീകൃഷ്ണനെ അപമാനിച്ചുവെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉടന്‍ പുറത്താക്കണം, അല്ലാത്തപക്ഷം ഞങ്ങള്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമെന്ന് ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ സി.ടി രവി പറഞ്ഞു.

എന്നാല്‍, ഈ പ്രസ്താവനയെ അപലപിച്ച് പ്രശ്‌നം തണുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

More Stories from this section

dental-431-x-127
witywide