കരുവന്നൂർ തട്ടിപ്പ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്, ‘ബുധനാഴ്ച ഹാജരാകണം’

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സി പി എം തൃശൂർ ജില്ലാ സെക്രട്ടറിയോട് ഹാജരാകാൻ നിർദ്ദേശിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ജില്ലാ സെക്രട്ടറി എം എം വർഗിസിനോട് ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി നോട്ടിസ് നൽകി. എന്നാൽ നോട്ടീസും സമൻസും കിട്ടിയിട്ടില്ലെന്നാണ് വർഗീസ് മാധ്യമങ്ങളോട് പറഞ്ഞത്. ഹാജരാകുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കു എന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

അതേസമയം ബാങ്കിൽ നിന്നും ലോൺ അനുവദിച്ചതിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് ഇ ഡി വ്യക്തമാക്കി. കരുവന്നൂരിൽ സി പി എം നിയന്ത്രണത്തിലുള്ള 5 അക്കൗണ്ട് വഴി 78 ലക്ഷം രൂപയുടെ ഇടപാട് നടന്നു എന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. കഴിഞ്ഞ 5 വർഷത്തെ കണക്ക് മാത്രം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായെതെന്നും ഇ‍ ഡി അറിയിച്ചു. കെ വൈ സി പോലും നൽകാതെ ആണ് അക്കൗണ്ട് എന്ന് കണ്ടെത്തിയെന്നും പണം ബെനാമി ലോണുകളുടെ കമ്മിഷൻ ആണെന്ന് സംശയിക്കുന്നതായും ഇ ഡി വ്യക്തമാക്കി.

Karuvannur bank scam Case ED summons CPM Thrissur District Secretary MM Varghese

More Stories from this section

family-dental
witywide