കാസർക്കോട് ലോക്സഭാ മണ്ഡലത്തിൽ നടന്ന മോക്ക് പോളിംഗിൽ ബിജെപിക്ക് അധികം വോട്ട് കിട്ടിയതായി ആരോപിച്ച് കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ അറിയിച്ചു. സംഭവം അന്വേഷിക്കണമെന്ന് ഉടൻ തന്നെ ജസ്റ്റിസുമാരായ യഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവടരങ്ങിയ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. ഇതേതുടർന്ന് ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആശയവിനിമയം നടത്തി.
കാസർക്കോട്ട് മോക്ക് പോളിംഗിൽ ബിജെപിക്ക് അധിക വോട്ട് എന്ന വാർത്ത തെറ്റാണെന്ന് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. യാതൊരു അടിസ്ഥാനവും ഇക്കാര്യത്തിൽ ഇല്ല. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട് ഉടൻ സമർപ്പിക്കാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻസുപ്രീംകോടതിയെ അറിയിച്ചു
Kasargod Mock poll controversy is a false news says election commission.