
കാസര്‍കോട്: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തിൽ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിൽ ആരിഫിന്‍റെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മര്‍ദ്ദനമേറ്റെതിനെ തുടർന്നാണ് മരണമെന്ന് വ്യക്തമായി.
ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പൊലീസ് പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.
Kasargod youth beaten to death, 3 in custody