കഥകളി ചെണ്ട ആചാര്യന്‍ ആയംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

തിരുവല്ല: കഥകളി ചെണ്ട ആചാര്യന്‍ തിരുവല്ല മതില്‍ഭാഗം മുറിയായിക്കല്‍ ആയംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു. 93 വയസായിരുന്നു. എട്ട് പതിറ്റാണ്ട് നീണ്ടുനിന്ന കഥകളി ലോകത്തെ ചെണ്ട അതികായനായി അറിയപ്പെടുന്ന പ്രശസ്തനാണ് ആയംകുടി കുട്ടപ്പന്‍ മാരാര്‍. കഥകളി, ചെണ്ട, ഇടയ്ക്ക, പഞ്ചവാദ്യം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം മികവു തെളിയിച്ച വാദ്യകലാകാരനാണ്.

ഗുരു ചെങ്ങന്നൂര്‍ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പു മാരാര്‍ സ്മാരക പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide