സര്‍ഫ് ഡിറ്റര്‍ജന്റ് പരസ്യത്തിലെ ആദ്യകാല മോഡല്‍, ഉഡാന്‍ എന്ന ഹിറ്റ് സീരിയല്‍ നായിക; കവിത ചൗധരി അന്തരിച്ചു

ന്യൂഡല്‍ഹി: നടി കവിത ചൗധരി അന്തരിച്ചു. സര്‍ഫ് ഡിറ്റര്‍ജന്റ് പരസ്യത്തിലെ ആദ്യകാല മോഡലും, ഉഡാന്‍ എന്ന ഹിറ്റ് സീരിയല്‍ നായികയുമായിരുന്ന കവിതയ്ക്ക് 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1989ലെ പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ ഉഡാനില്‍ കല്യാണി സിംഗ് ആയി അഭിനയിച്ചതിന് ഇപ്പോഴും പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുള്ള നടിയാണ് കവിത. കൂടാതെ പ്രശസ്തമായ സര്‍ഫിന്റെ പരസ്യത്തിലെ ലളിതാജിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കവിതയുടെ അടുത്ത സുഹൃത്തായ സുചിത്ര വര്‍മയാണ് മരണ വാര്‍ത്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായിരുന്നു കവിത എന്നാണ് വിവരം.

കവിത ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 8.30 ന് അമൃത്സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ച് മരിച്ചുവെന്നും സംസ്‌കാരം വെള്ളിയാഴ്ച നടന്നതായും റിപ്പോര്‍ട്ടുണ്ട്.

നടന്‍ അനംഗ് ദേശായി, സതീഷ് കൗശിക്, അനുപം ഖേര്‍, ഗോവിന്ദ് നാംദേവ് എന്നിവര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ കവിതയുടെ ബാച്ച്‌മേറ്റ്‌സ് ആയിരുന്നു.

More Stories from this section

family-dental
witywide