കായംകുളം എംഎൽഎ പ്രതിഭയുടെ മകൻ കനിവ് കഞ്ചാവുമായി പിടിയിൽ

ആലപ്പുഴ: സി പി എം നേതാവും കായംകുളം എം എൽ എയുമായ യു പ്രതിഭയുടെ മകൻ കനിവ് (21) കഞ്ചാവുമായി പിടിയിലായി. കനിവ് ഉൾപ്പടെ ഒൻപത് പേർ കഞ്ചാവ് വലിക്കുന്നതിനും മദ്യപിക്കുന്നതിനുമിടയിൽ കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലാണായത്. 90 ഗ്രാമിൽ താഴെയുള്ള അളവ് കഞ്ചാവാണ് പിടികൂടിയതെന്നാണ് എക്സൈസ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരം. അതിനാൽ തന്നെ കനിവിന് ജാമ്യം നൽകി വിട്ടയച്ചു എന്നാണ് വ്യക്തമാകുന്നത്. തകഴി പാലത്തിനടിയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് എക്സൈസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide