റഷ്യക്ക് യുക്രെയ്‌ന്റെ കനത്ത പ്രഹരം, ബഹുനില കെട്ടിടത്തിലേക്ക് ഡ്രോണ്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ചു ; 9/11 ന് സമാന ആക്രമണം

ന്യൂഡല്‍ഹി: റഷ്യയിലെ കസാനില്‍ യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം. ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. 9/11 ന് സമാനമായ ആക്രമണമാണ് നടന്നത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ ആക്രമണത്തിന്റെയും കെട്ടിടങ്ങളില്‍നിന്ന് തീയും പുകയും ഉയരുന്നതിന്റെയും വിഡിയോകള്‍ പുറത്തുവന്നു.

യുക്രെയ്ന്‍ ആണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഒരു ഡ്രോണ്‍ റഷ്യന്‍ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതായും വാര്‍ത്താ ഏജന്‍സിയായ സ്ഫുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കസാന്‍ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് കസാന്‍.

More Stories from this section

family-dental
witywide