
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. മത്സരിക്കാനില്ലെന്ന തീരുമാനം മാറ്റിയാണ് ആലപ്പുഴക്കായി വേണുഗോപാൽ രംഗത്തെത്തിയത്. സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്താൻ പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിുമെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണയും അമേഠിയിൽ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് തോറ്റിരുന്നു. രാഹുലിന് അമേഠിയിലേക്ക് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ പരിഹാസത്തിനിടെയാണ് തീരുമാനം. സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം കോൺഗ്രസിനും രാഹുലിനും ആത്മവിശ്വാസം നൽകുന്നു. അതേസമയം, രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന വിലയിരുത്തലിൽ മുതിർന്ന നേതാവ് ആനി രാജയെ രംഗത്തിറക്കാനാണ് സിപിഐ തീരുമാനം.
KC venugopal may contest in Alappuzha, Rahul to opt amethi