ആലപ്പുഴയ്ക്ക് എന്നും ഹൃദയത്തിലാണ് ഇടമെന്ന് കെ.സി വേണുഗോപാൽ

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ആലപ്പുഴയിലെ സ്ഥാനാർത്ഥി കെ.സി വേണുഗോപാൽ. ആലപ്പുഴയ്ക്ക് എന്നും തന്റെ ഹൃദയത്തിലാണ് ഇടമെന്നും ആലപ്പുഴയിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ആലപ്പുഴയിലെ കെ.സി.വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ കയ്യടിച്ചാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സീറ്റ് തിരികെ പിടിക്കാന്‍ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴയില്‍ നിന്നും നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വിജയിച്ച കെ.സി വേണുഗോപാലിന് മണ്ഡലത്തിലെ ഓരോ മുക്കുംമൂലയും അറിയാമെന്നും അത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ കെപിസിസിയെ അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നെ ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിനായി പോസ്റ്ററുകള്‍ പതിച്ചിരുന്നു. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കെ.സി.വേണുഗോപാല്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തി. സിറ്റിംഗ് എംപിയായ എ.എം.ആരിഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

Also Read

More Stories from this section

family-dental
witywide