” സൗഹൃദ സന്ദര്‍ശനം മാത്രം” ജി സുധാകരനെ വീട്ടിലെത്തിക്കണ്ട് കെ.സി വേണുഗോപാല്‍, ചര്‍ച്ചകള്‍ കൊഴുക്കുന്നു

ആലപ്പുഴ: സിപിഎമ്മില്‍ നിന്നും തഴയപ്പെട്ട ജി സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വീട്ടിലെത്തി കണ്ടു. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയില്‍ എത്തിയാണ് കെ സി വേണുഗോപാല്‍ അദ്ദേഹത്തെ കണ്ടത്.

ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും ഇതും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പിന്നാലെ താന്‍ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച് സുധാകരനും എത്തി. തങ്ങള്‍ ദീര്‍ഘകാലം നിയമസഭയില്‍ ഒരുമിച്ചുണ്ടായിരുന്നവരാണെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഏരിയാ സമ്മേളനത്തില്‍ പോലും തീര്‍ത്തും ഒഴിവാക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരന്‍ എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വേണുഗോപാലിന്റെ സന്ദര്‍ശനം.

More Stories from this section

family-dental
witywide