ശോഭ സുരേന്ദ്രനെതിരായ കെ.സി വേണുഗോപാലിന്റെ കേസ് കോടതി ഫയലില്‍ സ്വീകരിച്ചു ; ഹാജരായത് അഡ്വ. മാത്യു കുഴല്‍നാടന്‍

ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അഡ്വ. മാത്യു കുഴല്‍നാടനാണ് കെ.സി വേണുഗോപാലിന് വേണ്ടി ഹാജരായത്.

അറേബ്യന്‍ രാഷ്ട്രങ്ങളില്‍ പോലും വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചുവെന്നും ബിനാമി ഇടപാടുകള്‍ നടത്തി കെ.സി വേണുഗോപാല്‍ കോടികള്‍ സമ്പാദിച്ചുവെന്നുമായിരുന്നു ശോഭ പറഞ്ഞത്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് ശോഭാ സുരേന്ദ്രന്‍ കെസിക്കെതിരെ ആഞ്ഞടിച്ചത്. രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുത്ത് കെ.സി കോടികള്‍ ഉണ്ടാക്കിയെന്നും കിഷോറാം ഓലയും കെ.സി വേണുഗോപാലും ചേര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ശോഭ ആരോപിച്ചിരുന്നു.

മാത്രമല്ല, കിഷോറാം ഓലയുടെ കുടുംബവുമായി ചേര്‍ന്ന് ഇപ്പോഴും ബിനാമി പേരില്‍ കെ.സി വേണുഗോപാല്‍ ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയില്‍ നിന്ന് കരിമണല്‍ കയറ്റുമതിക്കുള്ള അനുവാദം കര്‍ത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.

More Stories from this section

family-dental
witywide