പിണറായി സർക്കാരിനെതിരെ സിറോ മലബാർ സഭ പള്ളികളിൽ സർക്കുലർ

പിണറായി സർക്കാരിനെതിരെ സിറോ മലബാർ സഭയുടെ പള്ളികളിൽ ഞായറാഴ്ച കുർബാനയ്ക്കിടെ കെസിബിസി സർക്കുലർ വായിച്ചു. സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് കെസിബിസി പ്രസിഡൻ്റ് ആർച്ചു ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിൻ്റെ ലേഖനം. കർഷകരെ സഹായിക്കുന്ന ഒരു നടപടിയും സ്വീകരിക്കാൻ സർക്കാരിനു കഴിയുന്നില്ല. കാർഷിക വിളകൾക്ക് വില ലഭിക്കാത്തതിനാൽ കർഷകർ ആത്മഹത്യ ചെയ്യുന്നു. വിളകളുടെ വിലത്തകർച്ചയും വന്യമൃഗശല്യവും കാലാവസ്ഥ വ്യതിയാനവും കാരണം പരമ്പരാഗത കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ട ഗതികേടാണ്. കാർഷിക വളർച്ച നിരക്ക് 44 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞു. കടമെടുത്തും മറ്റും കൃഷിക്കു തയാറാകുന്ന കർഷകരെ സഹായിക്കുന്ന ഒരു നിലപാടും സർക്കാരിന്റെ പക്ഷത്തുനിന്ന് ഉണ്ടാകുന്നില്ല. നെൽ കർഷകർക്ക് നെല്ലിന്റെ പണം സർക്കാർ നൽകാത്തിനാൽ കർഷകർക്ക് തുടർ കൃഷി ഇറക്കാനോ മറ്റു ജീവിത ച്ചെലവുകൾ കൂട്ടിമുട്ടിക്കാനോ കഴിയാത്ത അവസ്ഥയാണ്. മറ്റെല്ലാ മേഖലകളിലും ക്ഷേമപെൻഷൻ നൽകുന്ന സർക്കാർ കൃഷിക്കാർക്ക് ക്ഷേമപെൻഷൻ നൽകാൻ തയാറാകണം.

കർഷകരോട് തികച്ചും ക്രൂരമായ നിലപാടുകളാണ് സർക്കാരുകൾ വച്ചു പുലർത്തുന്നത്. വന്യ മൃഗശല്യം കാരണം ഭക്ഷ്യ വിളകൾ ഒന്നും കൃഷിചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കൃഷകരുടെ ജീവനും ജീവന ഉപാധിക്കും ഭീഷണിയായി കൃഷിഭൂമിയിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം കർഷകർക്ക് നൽകണം. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ നവകേരള സദസ്സ് പോലുള്ള ആഡംബര പരിപാടിളുമായാണ് സൃക്കാരിന്റെ പോക്ക്. റബർ ഉൾപ്പെടെയുള്ള നാണ്യവിളൾക്ക് താങ്ങുവില ഉൾപ്പെടെ നൽകണം. കെസിബിസി ആവശ്യപ്പെട്ടു.

KCBC circular criticizes kerala govt on farmer’s issue

More Stories from this section

family-dental
witywide