കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍; സ്വാഗതാര്‍ഹമെന്ന് കെസിബിസി

കോട്ടയം: ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ചതില്‍ പ്രതികരിച്ച് കെസിബിസി. പ്രസ്താവന പിന്‍വലിച്ചത് നല്ല ഉദ്ദേശത്തില്‍ എടുക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം.

ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മന്ത്രി ആവശ്യമില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതാണ് വിഷമം ഉണ്ടാക്കിയത്. അത് പിന്‍വലിച്ചത് നല്ലതാണെന്നും മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ അറിയച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാന്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി പറഞ്ഞത്. ആര്‍ക്കെങ്കിലും പ്രയാസമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide