
ജോണിക്കുട്ടി പിള്ളവീട്ടില്‍
ഫ്ളോറിഡ: ടെക്സാസിലെ സാന്‍ ആന്റോണിയോയില്‍ വെച്ച് ജൂലായ് 4 മുതല്‍ 7 വരെ നടക്കുന്ന കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വെന്‍ഷന് മുന്നോടിയായി നടത്തിയ താമ്പ കിക്കോഫ് ആവേശമായി. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ (കെസിസിസിഎഫ്) നേതൃത്വത്തിലായിരുന്നു താമ്പയില്‍ ആവേശകരമായ കിക്കോഫ് സംഘടിപ്പിച്ചത്. ക്നാനായി തൊമ്മന്‍ ഡേ ആഘോഷത്തോടനുബന്ധിച്ചായിരുന്നു നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫും സംഘടിപ്പിച്ചത്. താമ്പ കിക്കോഫ് കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് ഉദ്ഘാടനം ചെയ്തു.

ജോസ് ആൻഡ് അനിത ഉപ്പൂട്ടിൽ, ജെയിംസ് ആൻഡ് ലിസ്സി ഇല്ലിക്കൽ, ഡോ.ടോണി ആൻഡ് ഡോ.ഗീതി തണ്ടാശ്ശേരിൽ എന്നിവർ കൺവൻഷന്റെ മെഗാ സ്പോൺസര്‍മാരായി. മിനു ആൻഡ് റെനി പുല്ലുകാട്ട്, അബി ആൻഡ് ജീവ പ്രാലേൽ, സാബു ആൻഡ് ത്രേസ്യാമ്മ ഇല്ലിക്കൽ, സജി ആൻഡ് ഷൈനി മഠത്തിലേട്ട്, റെജി ആൻഡ് ട്രീസ തെക്കനാട്ട്, ബിജോയി ആൻഡ് ജെയ്മോൾ മൂശാരിപറമ്പിൽ, അലക്സ് ആൻഡ് ഡോ.ബിന്ദു കണിയാംപറമ്പിൽ, ജോസ്മോൻ ആൻഡ് ജിഷ തത്തംകുളം, റ്റോമി ആൻഡ് ലൂസി മ്യാൽക്കരപ്പുറത്ത്, സലീം ആൻഡ് ജെസ്സി കുഴിപറമ്പിൽ എന്നിവരാണ് ഗ്രാന്റ് സ്പോണ്‍സര്‍മാര്‍. ചടങ്ങില്‍ മുപ്പതിലധികം കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്തു.

കിക്കോഫ് കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കെ.സി.സി.സി.എഫ് പ്രസിഡന്റ് ഷിബു തണ്ടാരശ്ശേരിൽ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ, നാഷണൽ കൗൺസിൽ അംഗങ്ങൾ, സ്പോൺസർഷിപ്പ് നല്‍കിയവര്‍ എന്നിവര്‍ക്ക് കെ.സി.സി.എൻ.എ പ്രസിഡന്റ് ഷാജി എടാട്ട് നന്ദി അറിയിച്ചു.
ചിത്രങ്ങൾ കാണാം











KCCNA Convention Kickoff in Tampa USA