കെ.ഇ ചെല്ലപ്പന്‍ നിര്യാതനായി

കോതനല്ലൂര്‍: ചെറ്റുമടയില്‍ ആനന്ദ ഭവനം കെ.ഇ ചെല്ലപ്പന്‍ (85) നിര്യാതനായി. റവന്യൂ വകുപ്പ് റിട്ടയേര്‍ഡ് ജൂനിയര്‍ സൂപ്രണ്ടായിരുന്നു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് കോതനല്ലൂര്‍ വസതിയില്‍.
ഭാര്യ വൈക്കം കുലശേഖരമംഗലം തറയില്‍ കുടുംബാംഗം വി. വാസന്തി.
മക്കള്‍: ഷൈനി സതീഷ് (ബാംഗ്ലൂര്‍), എ.സി. പ്രതാപ്ചന്ദ്രന്‍ (ദുബായ്), എ.സി. സുഭാഷ് ചന്ദ്രന്‍ (ഷാര്‍ജ), മരുമക്കള്‍: സതീഷ് കുമാര്‍ (ബാംഗ്ലൂര്‍), മഞ്ചുപ്രതാപ് (ദുബായ്), രാഗിത സുബാഷ് (ഷാര്‍ജ).