
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഞങ്ങള്‍ക്കെതിരെ എന്ത് ഗൂഢാലോചനയും നടത്താം. താന്‍ വളയാന്‍ പോകുന്നില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഡല്‍ഹിയിലെ രോഹിണിയില്‍ ഒരു സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു കെജ്രിവാളിന്റെ വെളിപ്പെടുത്തല്‍.
ഡല്‍ഹി സര്‍ക്കാര്‍ എല്ലാ വര്‍ഷവും ബജറ്റിന്റെ 40 ശതമാനം സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കുമായി ചെലവഴിക്കുമ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ദേശീയ ബജറ്റിന്റെ 4 ശതമാനം മാത്രമാണ് ചെലവഴിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.















