
ന്യൂഡല്‍ഹി : ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഏജന്‍സി വീണ്ടും വിളിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറിയിച്ചു. ആം ആദ്മി പാര്‍ട്ടി മേധാവിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തി ഇന്ന് അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഏജന്‍സിയുടെ പരാമര്‍ശം.
മുന്‍ സമന്‍സുകള്‍ക്ക് മറുപടിയായി കെജ്രിവാള്‍ നല്‍കിയ മറുപടി പരിശോധിച്ച് വരികയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍.
മാത്രമല്ല, കെജ്രിവാളിന്റെ വസതിയില്‍ ഇന്ന് റെയ്ഡ് നടത്താന്‍ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Tags:









